Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HillsboroughCounty

America

ഫ്ലോ​റി​ഡ​യി​ൽ അ​ക്ര​മി​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ട് ഡെ​പ്യൂ​ട്ടി ഷെ​റി​ഫു​ക​ൾ​ക്ക് വെ​ടി​യേ​റ്റു; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ അ​ക്ര​മി​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ട് ഡെ​പ്യൂ​ട്ടി ഷെ​റി​ഫു​ക​ൾ​ക്ക് വെ​ടി​യേ​റ്റു. വ്യാ​ഴാ​ഴ്ച റ​സ്കി​നി​ലെ വെ​സ്റ്റ് ഷെ​ൽ പോ​യി​ന്‍റ് റോ​ഡി​ലാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മു​ൻ കാ​മു​കി​യെ ബ​ന്ദി​യാ​ക്കി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ അ​ക്ര​മി പ​തി​യി​രു​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും ക​ഴു​ത്തി​ലും പ​രി​ക്കേ​റ്റ ര​ണ്ട് ഡെ​പ്യൂ​ട്ടി​മാ​രെ​യും ഉ​ട​ൻ ത​ന്നെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ്ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത് സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഷെ​റി​ഫ് അ​റി​യി​ച്ചു. 34 വ​യ​സു​കാ​ര​നാ​യ ക്രി​സ് ഡി​മു​ക്കോ​വ്സ്കി ആ​ണ് വെ​ടി​യു​തി​ർ​ത്ത അ​ക്ര​മി. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്നാ​മ​തൊ​രു ഡെ​പ്യൂ​ട്ടി തി​രി​ച്ചു​ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ടു.

കൊ​ല്ല​പ്പെ​ട്ട ക്രി​സ് ഡി​മു​ക്കോ​വ്സ്കി നേ​ര​ത്തെ​യും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ക്ര​മി കൊ​ല്ല​പ്പെ​ട്ട​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് നി​ല​വി​ൽ ഭീ​ഷ​ണി​യി​ല്ലെ​ന്ന് ഹി​ൽ​സ്‌​ബ​റോ കൗ​ണ്ടി ഷെ​റി​ഫ് ചാ​ഡ് ക്രോ​ണി​സ്റ്റ​ർ അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി പ​തി​യി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഭാ​ഗ്യ​വ​ശാ​ലാ​ണ് ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up